TOPICS COVERED

കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരായുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.കേരളത്തിലെ സ്ത്രീകൾക്ക് നേരെ നടത്തിയ ഈ കടന്നാക്രമണത്തെ കേരളീയ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നു. യുഡിഎഫ് നേതൃത്വം എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിന്‍റെ തെളിവാണ് പ്രമുഖ നേതാവിന്‍റെ സ്ത്രീ വിരുദ്ധ പ്രചാരവേലയെന്നും ഗോവിന്ദന്‍ പറഞ്ഞു.