ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍. കുറ്റപത്രം കൊടുക്കാതെ ഈ കേസിലെ പ്രതികൾ മുഴുവൻ പുറത്തിറങ്ങാനുള്ള പണിയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

എസ്ഐടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുത്. സ്റ്റാറ്റ്യൂട്ടറി ജാമ്യം കിട്ടാനുള്ള അന്തരീക്ഷം എസ്ഐടി ഉണ്ടാക്കി കൊടുക്കരുത് . എല്ലാവരും പുറത്തിറങ്ങിയാൽ ഈ അയ്യപ്പന്റെ ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് കൊടുത്തിരിക്കുന്നത് എന്നതിന്റെ തെളിവുകളൊക്കെ നശിപ്പിക്കപ്പെടുമെന്നും സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

VD Satheesan alleges delays in the Sabarimala gold smuggling case, fearing that suspects may be released due to unfiled charges. He urges the SIT to resist pressure and prevent statutory bail, warning that evidence regarding the temple's dwarapalaka idol might be destroyed if all accused are released.