k-muraleedharan

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതി ലൈംഗിക പീഡനപരാതി നല്‍കിയതിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരാതികള്‍ വരാന്‍ തുടങ്ങിയപ്പൊഴേ രാഹുല്‍ സ്വയം എംഎല്‍എ സ്ഥാനം രാജിവയ്ക്കണമായിരുന്നുവെന്നും രാഹുലിനെതിരെ നടപടി എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പുറത്താക്കിയ ആളെ കുറിച്ച് ഇനി കൂടുതല്‍ പറയാനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. പണ്ട് വടക്കൻ പാട്ടിൽ പറഞ്ഞപോലെ ഒതേനൻ ചാടാത്ത മതിലില്ലാ എന്നതു പോലെ ഇദ്ദേഹമിനി എവിടെ ചാടിയാലും ഞങ്ങൾക്കെന്ത് ഉത്തരവാദിത്വം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.