മുസ്‍ലിം ലീഗിനെ രൂക്ഷമായി ആക്രമിച്ച് SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‍ലിം ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ പണമിറക്കി SNDP യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ആനുകൂല്യമെല്ലാം സമ്പന്നര്‍ക്കാണ് നല്‍കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിനെ എതിര്‍ത്ത് സംസാരിക്കുന്ന തന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.