ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിചിത്ര ന്യായീകരണങ്ങളുമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബിജെപിയല്ലെന്നും ടി.ടിയാണെന്നുമാണ് മന്ത്രിയുടെ വാദം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് നല്‍കിയത് കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.‘കേക്കുവേണ്ടെന്ന് പറയാന്‍ മെത്രാന്‍മാര്‍ക്ക് അവകാശമുണ്ട്’. കന്യസ്ത്രീകളുടെ മോചനത്തിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് ബിജെപി മാത്രമാണെന്നും മന്ത്രി.