പാര്‍ട്ടിയെ ജനകീയമാക്കാന്‍ കഴിഞ്ഞെന്ന് വിടവവാങ്ങള്‍ പ്രസംഗത്തില്‍ കെ. സുധാകരന്‍. പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത് തനിക്കൊരു പ്രശ്നമല്ലെന്നും സിപിഎമ്മിനെതിരെയുളള പോരാട്ടത്തിന് മുന്‍പില്‍ നിങ്ങളോടൊപ്പം ഒരു പടക്കുതിരയെപ്പോലെ താനുമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. നമുക്കിനി ജയിക്കണം. നമുക്ക് ഭരിക്കണം. ആ ഭരണരംഗത്ത് കോണ്‍ഗ്രസിന്‍റെ കരുത്ത് കാണിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.