പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരുടെ ചരിത്രം മാറ്റിയെഴുതാനുളള ശ്രമം അപലപനീയമെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍. രാജ്യത്തെ ഫാഷിസ്റ്റ് വല്‍കരണത്തിന്‍റെ പാതയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും ഷംസീര്‍ പറഞ്ഞു. 'മഹിതമായ ചരിത്രമുളള രാജ്യമാണ് ഇന്ത്യ. ആ ചരിത്രത്തില്‍ മുഗളന്മാരുടെ ചരിത്രവും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പക്ഷേ എന്തുകൊണ്ടോ എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഇപ്പോള്‍ മുഗളന്മാരുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിച്ചിരിക്കുകയാണ്. ഇത് ചരിത്രത്തെ വക്രീകരിക്കാനുളള ശ്രമമാണ്. അപലപനായവപമാണ്. രാജ്യത്തെ ഫാഷിസ്റ്റ് വല്‍കരണത്തിന്‍റെ പാതയിലേക്കാണ് ഈ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. അതിനെതിരെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അഭ്യര്‍ഥിക്കുന്നു'വെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

NCERT drops all portions on Mughals, Delhi Sultanate from Class 7 books; Speaker A N Shamseer's reaction