പാലക്കാട്ട് പ്രാണി പോയ നഷ്ടം പോലും കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്ന് പി സരിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ സുധാകരൻ പരിഹസിച്ചു. മുമ്പും കുറേപ്പേർ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. പാലക്കാട്ട് സരിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.