hariharan-reaction

TAGS

സ്ത്രീവിരുദ്ധ പരാമര്‍ശം നാക്കുപിഴയെന്ന് കെ.എസ്. ഹരിഹരന്‍ മനോരമന്യൂസിനോട് പറഞ്ഞു. പ്രസംഗം കഴിഞ്ഞപ്പോള്‍ തന്നെ തിരുത്തി. വ്യക്തിപരമായ പിഴവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ല. സിപിഎം നേതാക്കളില്‍ പലരും തിരുത്താന്‍പോലും തയ്യാറാകാറില്ല. കേസുകൊടുത്ത് തന്നെ തീര്‍ക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും ഹരിഹരന്‍ പറഞ്ഞു. 

കെ.കെ ശൈലജയ്ക്കെതിരായ ആര്‍എംപി നേതാവ് ഹരിഹരന്റെ അശ്ലീല പരാമര്‍ശം ഒരിക്കലും പാടില്ലാത്തതായിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഹരിഹരന്റേത് നാക്കുപിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്നും കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു

ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിതെന്നും തെറ്റ് മനസിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നു കെ.കെ. രമ എംഎല്‍എയും പ്രതികരിച്ചു. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം  മോർഫിംഗ് വിവാദത്തെ കുറിച്ചുള്ള ഹരിഹരന്റെ പ്രസംഗത്തിലാണ് അശ്ലീലത നിറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം പ്രകടമായത്. വിവാദമായതോടെ ഹരിഹരൻ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞു.

RMP leader Hariharan's sexist remark against Shailaja sparks row