t-g-nandakumar

കെ.സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട്  ഡിജിപിക്ക് പരാതി നല്‍കിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. സിപിഎമ്മില്‍ ചേരാന്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ശോഭ തന്നോട് പറഞ്ഞിട്ടുണ്ട്.  ഇ.പി ജയരാജനുമായി വോട്ടെടുപ്പിന്‍റെ തലേ ദിവസവും സംസാരിച്ചെന്ന് ആവര്‍ത്തിച്ച നന്ദകുമാര്‍ ഇ.പിയെ ഇനി താന്‍ കുഴപ്പത്തിലാക്കില്ലെന്നും മനോരമ ന്യൂസിനോട് പറഞ്ഞു.

 

തന്നെയും ഇ.പി. ജയരാജനേയും വ്യക്തിഹത്യ നടത്താന്‍ കെ സുധാകരനും ശോഭസുരേന്ദ്രനും ഗൂഢാലോചന നടത്തിയെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടാണ് ഡി‍ജിപിക്ക് പരാതി അയച്ചത്.

 

2023 മാര്‍ച്ച് അഞ്ചിന് മാത്രമാണ് ഇ.പി. ജയരാജന്‍ ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം പച്ച കള്ളമാണ്. അന്വേഷണം ആരംഭിച്ചാല്‌‍ മുഴുവന്‍ തെളിവുകളും ശോഭയ്ക്ക് ഹാജരാക്കേണ്ടിവരും. താന്‍ വിളിക്കുന്ന നമ്പര്‍ ബ്ലോക് ചെയ്യാന്‍ ജയരാജനോട് ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ വഴിയാധാരമാക്കാനില്ല. സി.പി.എമ്മില്‍ ചേരുന്നത് ചര്‍ച്ചചെയ്യാന്‍ 2014ല്‍ കോട്ടയത്തുവച്ച് പിണറായിയെ കണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞതായും നന്ദകുമാര്‍ അവകാശപ്പെട്ടു.

 

Complaint filed against Sudhakaran and Shobha to DGP: Nandakumar