k-sudhakaran30

അഴിമതിയുടെ കൊട്ടാരത്തിന്‍റെ കാവല്‍ക്കാരനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും. പിണറായി അടക്കം അകത്തുപോകും. ഇപി ഇന്നലെ  മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്സ്മാന്‍റെ സന്തോഷത്തോടെയാണ്. പിണറായിയോട് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇ പി ഒഴിഞ്ഞു നിൽക്കണമായിരുന്നു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും കെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. 

K. Sudhakaran said that LDF convener EP Jayarajan is the guardian of the palace of corruption