pinarayi-vijayan-1

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. വൈദ്യുതി കരാറില്‍ ദുരൂഹ ഇടപാടുകളുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ഡയലോഗ് അടിച്ചാല്‍ വെളുക്കില്ല. കോടികളുടെ ദുരൂഹ ഇടപാടുകളെല്ലാം പൊളിയുകയാണെന്നും പിണറായി വിജയന്‍. 

അതിനിടെ വൈദ്യുതി മന്ത്രിയെ കണ്ട്  കെഎസ്ഇബി ചെയര്‍മാന്‍. നിലവിലെ സ്ഥിതിയും സാഹചര്യവും ബോധ്യപ്പെടുത്തി. മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുമായുള്ള പ്രശാന്തിന്റെ കൂടിക്കാഴ്ച വിവാദമായിരുന്നു.  

എന്നാല്‍ GNA എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി മന്ത്രി അയച്ച ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തി അദ്ദേഹത്തിന് തന്നെ തിരികെ അയച്ചു എന്നു പറഞ്ഞ വി.ഡി സതീശന്‍ തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്ന സണ്ണി ജോസഫിന്‍റെ പരസ്യ അഭിപ്രായ പ്രകടനത്തെ പരോക്ഷമായി തള്ളി. പിണറായി പരസ്പരവിരുദ്ധമായി എന്തൊക്കയോ പറയുകയാണെന്ന ആക്ഷേപവും മുഖ്യമന്ത്രി ഉയര്‍ത്തി.  

ENGLISH SUMMARY:

Pinarayi Vijayan launched a scathing attack on Chief Minister V. D. Satheesan, alleging major corruption and opacity in the proposed KSEB power purchase contracts. Mocking the Chief Minister's media responses, Vijayan asserted that multi-crore suspicious deals will not stand scrutiny despite PR exercises.