chintha

TOPICS COVERED

ചിന്ത വാരിക പുറത്തിറക്കിയ പുന്നപ്ര–വയലാര്‍ പതിപ്പിനെച്ചൊല്ലി സി.പി.എം–സി.പി.ഐ പോര്. ചരിത്രം വളച്ചൊടിച്ചെന്ന സി.പി.ഐ നേതാക്കളുടെ ആരോപണത്തിനെതിരെ ചിന്ത വാരികയുടെ ചുമതലയുള്ള ഡോ.ടി.എം.തോമസ് ഐസക് രംഗത്തുവന്നു. 

ചിന്ത വാരികയുടെ പുന്നപ്ര– വയലാര്‍ പതിപ്പിലെ ലേഖനത്തില്‍ ടി.വി. തോമസിനെ വേണ്ടത്ര ആദരിച്ചില്ലെന്നാണ് ടി.ജെ. ആഞ്ചലോസ് ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ ആരോപണം. അറുപതോളം സമരനായകരുടെ ഫോട്ടോയില്‍ സി.കെ. കുമാരപ്പണിക്കരുടെ ചിത്രം എട്ടാമതും ടി.വി. തോമസിന്റെ ചിത്രം ഒന്‍പതാമതും നല്‍കിയെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് തോമസ് ഐസക് രംഗത്തുവന്നത്. പണിമുടക്കിന് തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്‍റായ എ.ടി.ടി.യു കൗണ്‍സിലാണെന്നാണ് ആഞ്ചലോസ് പറയുന്നത്.

അത് ചിന്താലേഖനത്തിലുണ്ട്. പി. കൃഷ്ണപിള്ളയുടേത് ഒഴികെയുള്ള ഫോട്ടോകള്‍ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയില്‍ നല്‍കിയത്. 3000 വാക്കുകളില്‍ ഒരു ചരിത്രസംഭവത്തെക്കുറിച്ച് എഴുതുമ്പോള്‍ എല്ലാം പരിപൂര്‍ണമാവില്ലെന്നും തോമസ് ഐസക് പറയുന്നു. എന്നാല്‍, പുന്നപ്ര വയലാര്‍ സമരചരിത്രം എഴുതാന്‍ തോമസ് ഐസക്കിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ടി.ജെ.ആഞ്ചലോസ് തിരിച്ചടിച്ചു. ചിന്തയുടെ ലേഖനത്തിന് മറുപടി നവയുഗത്തില്‍ നല്‍കുമെന്നും ആഞ്ചലോസ് പറഞ്ഞു. 

ENGLISH SUMMARY:

Malayala Manorama Online News covers the ongoing political clash between the CPI and CPM in Kerala regarding the historical portrayal of the Punnapra-Vayalar uprising in Chinthika Varika. CPI leaders like T.J. Anjalos criticized Dr. T.M. Thomas Isaac for allegedly undermining T.V. Thomas's role, while Isaac defended the publication's historical accuracy.