• മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന് മന്ത്രി കെ. മുരളീധരൻ. കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട്. അതാരാണെന്ന് താന്‍ പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന് മന്ത്രി കെ. മുരളീധരൻ. കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട്. അതാരാണെന്ന് താന്‍ പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. Also Read: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയയാൾ പിടിയിൽ; പ്രതി പിടിയിലായത് പൂണെയിൽ നിന്ന്

'ആണുങ്ങളുടെ സർക്കാർ' എന്ന പരാമർശത്തിൽ കെ. സുധാകരനെയും മുരളീധരൻ പരിഹസിച്ചു. വന്ന് പരിശോധിക്കണമെങ്കിൽ പരിശോധിക്കാമെന്നായിരുന്നു സുധാകരന്‍റെ  പരാമർശത്തോടുള്ള മുരളീധരന്‍റെ പ്രതികരണം. പിണറായി വിജയനെതിരായ സിഎംആർഎൽ കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ മുരളീധരൻ ന്യായീകരിച്ചു. ഇ.ഡി വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി ഒരു കേസ് ഉന്നയിച്ചുവെന്നതുകൊണ്ടുമാത്രം ഉടൻ കേസെടുക്കാനാകില്ലെന്നും ഡൽഹിയിൽ ഒരു നിയമവും കേരളത്തിൽ മറ്റൊരു നിയമവുമല്ലെന്നും മുരളീധരൻ പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്താതെ കേസ് റജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന നിലപാട് കൂട്ടായാണ് സ്വീകരിച്ചത്. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നയിക്കുന്ന കോൺഗ്രസ്, ഇഡി ആവശ്യപ്പെടുന്നതനുസരിച്ച് ഉടൻ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Minister K. Muraleedharan has hinted that an unidentified person may be influencing UDF convener Adoor Prakash's repeated allegations against Chief Minister V. D. Satheesan, saying there is “someone behind the curtain.” He also criticised K. Sudhakaran's “government of men” remark and defended the government's handling of the CMRL case involving Pinarayi Vijayan. Muraleedharan said the Congress has a clear national position on ED-related matters and argued that cases should not be registered solely on the basis of an ED complaint without a preliminary inquiry, noting that the case was registered following a High Court directive.