5 സിറ്റിങ് സീറ്റ് തോറ്റ നിയമസഭാ തിരഞ്ഞെടുപ്പ്. വെട്ടി നിരത്തലും വിഭാഗീയതയും മാത്രം കൈമുതലാകുന്ന രാഷ്ട്രീയ കാലാവസ്ഥ. ഇതിനിടെയാണ് ഇന്നും നാളെയുമായി നടക്കുന്ന വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിൽ തെറ്റുകൾ തിരുത്താൻ സൂക്ഷ്മ പരിശോധനയിലേക്ക് സിപിഎം കടക്കുന്നത്. തോൽവിയുടെ കാരണം എന്താണെന്ന് പാർട്ടി ഇപ്പോഴും പറയുന്നില്ല. വിഭാഗീയത നിഷേധിക്കുന്നുമുണ്ട് നേതൃത്വം. പി.രാജീവിന്റെ ഏകാധിപത്യ പ്രവണതയാണ് എം.അനിൽ കുമാർ അടക്കം പലരും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തു പോകാൻ കാരണമായതെന്നും ജനകീയ അംഗീകാരമുള്ള ഇത്തരക്കാരെ വെട്ടി നിരത്തിയതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയതെന്നും വിലയിരുത്തപ്പെടുന്നു.
2016 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ മുന്നേറാൻ കഴിഞ്ഞില്ലെന്ന് സിപിഎം തന്നെ സമ്മതിക്കുകയാണ്. സംഘടന ദൗർബല്യമാണ് പ്രശ്നമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ,പുറത്ത് അത് പറയുന്നുമില്ല.പാർട്ടിക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന ജനപിന്തുണയും വോട്ടുകളും ജില്ലയിൽ വൻതോതിൽ ചോർന്നുപോകുന്നതാണ് മറ്റൊരു യഥാർഥ പ്രതിസന്ധി. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്.തൃക്കാക്കരയിൽ സിപിഎം സ്ഥാനാർഥിയായിരുന്ന അഡ്വ പുഷ്പ ദാസ് 32852 വോട്ട് നേടിയപ്പോൾ ഉമ തോമസിന്റെ ഭൂരിപക്ഷം മാത്രം 49618 ആയിരുന്നു.
അത് പഠിപ്പിക്കും സിപിഎം തകർച്ച.നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലി, ജനങ്ങളിൽ നിന്നുള്ള അകൽച്ച, അണികൾക്കിടയിലെ വിഭാഗീയത എന്നിവയാണ് ജില്ലയിലെ സിപിഎമ്മിനെ ഉലയ്ക്കുന്ന പ്രശ്നങ്ങൾ.രണ്ട് ദിവസത്തെ യോഗ ശേഷം വീണ്ടും വെട്ടിനിരത്തലാണോ ചേർത്ത് നിർത്തലാണോ എന്ന് നോക്കി സിപിഎമ്മിന്‍റെ എറണാകുളത്തെ പോക്ക് നിർണയിക്കാം.