എസിപിയുടെ കോളറില്‍ എസ്എഫ്ഐ നേതാക്കള്‍ പിടിച്ചുവെന്നത് ശുദ്ധ കളവാണെന്നും എം.വി.ഗോവിന്ദന്‍
സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് മൃഗീയമായി തല്ലിച്ചതയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പൊലീസാണ് ക്രമസമാധാനം തകര്‍ക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിനെ ന്യായീകരിക്കുകയാണ്. എസിപിയുടെ കോളറില്‍ എസ്എഫ്ഐ നേതാക്കള്‍ പിടിച്ചുവെന്നത് ശുദ്ധ കളവാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ പൊലീസ് ലാത്തിച്ചാര്‍ജിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കയ്യേറ്റശ്രമം ഉണ്ടായെങ്കിലും ആദ്യഘട്ടത്തില്‍ പൊലീസ് സംയമനം പാലിച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് ലാത്തി വീശി. ഇതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുഴഞ്ഞ് വീണു. സഞ്ജീവിനെ ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
CPM State Secretary M.V. Govindan strongly criticized the Kerala Police, accusing them of brutally beating protesting students and causing a breakdown in law and order. He rejected claims that SFI leaders grabbed an ACP's collar as a total lie, while criticizing the Chief Minister and Home Minister for justifying the police actions. Meanwhile, an SFI march to the Secretariat protesting a recent police lathi-charge in Thiruvananthapuram turned violent, prompting police to use water cannons thrice. As clashes intensified, police resorted to a lathi-charge, during which SFI State Secretary P.S. Sanjeev collapsed.