pc-george-2
  • തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ ബി.ജെ.പിയെ കുടുക്കി പി.സി.ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ ബി.ജെ.പിയെ കുടുക്കി പി.സി.ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പൂഞ്ഞാറില്‍ ചിലവാക്കിയ തുകയെ സംബന്ധിച്ചാണ് ആരോപണം. നാലരക്കോടി രൂപയാണ് ബിജെപി നേതൃത്വം നല്‍കിയത്. പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയായിരുന്നു.

ചെലവാക്കിയതിന്റെ കണക്ക് ഞാന്‍ നോക്കിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാകും. ബൂത്തില്‍ 31,000 രൂപവീതം നല്‍കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെപ്പോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു.  എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്,  ബിജെപിയുടെ കാശും കൊണ്ട്  കാർ മേടിച്ചാൽ കാറിടിച്ചു പോകും. എരുമേലിയില്‍ ബിജെപി യോഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. Also Read: ‘വെരി ഡൗൺ ടു എർത്ത് സതീശൻ: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കും'; പുകഴ്ത്തി ജഗദീഷ്

കണക്കിൽ ഉൾപ്പെട്ടിരുന്ന പലരെയും താൻ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ പണം ലഭിച്ചതിനെക്കുറിച്ച് അവർക്ക് അറിവില്ലായിരുന്നുവെന്നും ജോർജ് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടോ, പാർട്ടിക്കായി അതിൽനിന്ന് എന്തെങ്കിലും ചെലവഴിച്ചിട്ടുണ്ടോ എന്നത് ബന്ധപ്പെട്ടവർ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഈ തെരഞ്ഞെടുപ്പിൽ നാലര കോടി രൂപ പാർട്ടി ചെലവഴിച്ചിട്ടുണ്ട്. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ആ പണത്തിൽ നിന്ന് ആരെങ്കിലും എടുത്തോ, പാർട്ടിക്കുവേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് നിങ്ങൾ തന്നെ ചിന്തിക്കണം,’ എന്നായിരുന്നു പി സി ജോർജിന്റെ പരാമർശം. താൻ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ലെന്നും തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും മുഴുവൻ തുകയും സജിയെ ഏൽപ്പിക്കുകയായിരുന്നുവെന്നും ജോർജ് പറഞ്ഞു.

ENGLISH SUMMARY:

P.C. George has made allegations against the BJP over alleged irregularities in election funds. The allegation concerns the amount spent in Poonjar. According to George, the BJP leadership provided ₹4.5 crore, and the money was handled by BJP leader Saji. George said that if he examines the accounts of the expenditure, it would embarrass BJP workers. He alleged that the instruction to provide ₹31,000 per booth was not followed and questioned where the money went. He also remarked that everyone is buying new cars and warned that anyone who buys a car using BJP money could face trouble. George made the remarks at a BJP meeting in Erumeli.