Untitled design - 1

സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ . യുഡിഎഫിലും പാര്‍ട്ടിയിലും ചര്‍ച്ച നടന്നില്ല. അങ്ങനെയെങ്കില്‍  വിവാദം ഒഴിവാക്കാമായിരുന്നു. 

മദ്യവ്യാപനത്തിന് അവസരം നല്‍കാന്‍ പാടില്ല. ബജറ്റ് പാസാകുന്നതിന് മുന്‍പ് പിന്‍വലിക്കണം. ലഹരിക്കെതിരെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. 

സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു.  മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നു. വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണം. കരിമണൽ ഖനനയത്തിലും അവ്യക്തത നിലനിൽക്കുന്നെന്നും സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ഉൾപ്പെടുന്ന മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കാൻ യു.ഡി.എഫ് യോഗം വൈകാതെ ചേരും. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കാൻ ബജറ്റിന് പിന്നാലെ മുന്നണി യോഗം ചേരാൻ നേരത്തെ ധാരണയായെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മദ്യനയവും പി.എം.ശ്രീ പദ്ധതിയുടെ മുന്നോട്ടുപോക്കും വിശദമായി ചർച്ചയാകും. 

വീര്യം കുറഞ്ഞ മദ്യം അനുവദിക്കുന്നതിനോട് ലീഗിനും കേരള കോൺഗ്രസിനും കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് തന്നെ തീരുമാനത്തിൽ നിന്നുള്ള പിന്നോട്ടു പോക്കിൻ്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.  അന്തിമതീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ  നീക്കം യുടേണായിട്ടാണ് എല്‍ഡിഎഫും  കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയമായി സിപിഎം കരുതുന്നു. അതേ സമയം

 വീര്യകുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച രാഷ്ട്രീയ തീരുമാനം  നിയമസഭക്ക് അകത്തും പുറത്തും രാഷ്ട്രീയമായി സജീവമാക്കി നിര്‍ത്താന്‍ തന്നെയാണ് എല്‍ഡിഎഫിന്‍റെ നീക്കം

ENGLISH SUMMARY:

VM Sudheeran has strongly criticized the Kerala government's alcohol policy, urging its withdrawal before the budget passage. He emphasized the need to uphold promises against drug abuse and ensure transparency in decision-making to maintain the government's credibility.