പി.പ്രസാദ്, എൻ.ഷംസുദ്ദീൻ, പിണറായി വിജയന്‍

പി.എം ശ്രീ പദ്ധതിയെ ചൊല്ലി നിയമസഭയിൽ പോരടിച്ച് ഭരണപ്രതിപക്ഷം. പദ്ധതിയിൽ നിന്ന് പിന്മാറാൻ കേന്ദ്രത്തിന് മാത്രം അവകാശം നൽകുന്ന ധാരണാപത്രത്തിലാണ് കഴിഞ്ഞസർക്കാർ ഒപ്പുവച്ചതെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ, പദ്ധതിയുമായി മുന്നോട്ടു പോകുമോ എന്ന് കാര്യത്തിൽ വ്യക്തതവരുത്തിയില്ല. പദ്ധതി മരവിപ്പിച്ചത് പിന്മാറ്റത്തിന് തുല്യമായി വ്യാഖ്യാനിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പദ്ധതി നടപ്പാക്കില്ലെന്ന് പറയാത്തത്ത് ഒത്തുകളിയുടെ ഭാഗമായിട്ടാണെന്ന് ആരോപിച്ചു

കഴിഞ്ഞ സർക്കാർ കാലത്ത് എൽഡി എഫിനെ ഏറ്റവും കൂടുതൽ വേട്ടയാടിയ പി.എം ശ്രീ വിഷയം പ്രതിപക്ഷം തന്നെയാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയിലെത്തിച്ചത്. SSK ഫണ്ടിന്റെ പേരിലാണ് ആണ് പി എം ശ്രീ ഒപ്പിട്ടതെന്ന് എൽഡിഎഫിന്റെ വാദം പൊള്ളയാണെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്തതിന് മുൻ സർക്കാരിന്‍റെ ധാരണാപത്രത്തെ പിഴച്ചു.

 

ധാരണാപത്രത്തിന് നിയമ സാധുതയില്ലെന്നായിരുന്നു നോട്ടിസ് നൽകിയ പി പ്രസാദിന്‍റെ വാദം. പി.എം ശ്രീയെ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർക്ക് പദ്ധതി നടപ്പാക്കില്ലെന്ന് പറയാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും പ്രസാദ് ചോദിച്ചു. പി.എം ശ്രീയിൽ ഒപ്പിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും പദ്ധതി നടത്തിപ്പിനുള്ള നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വാദിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്‍റേത്

ലജ്ജാകരമായ കീഴടങ്ങലാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ധാരണാപത്രത്തിലുഉള അനുകൂലമായ പിന്മാറ്റ വ്യവസ്ഥയെക്കുറിച്ച് പിണറായി മൗനം പാലിച്ചു 

 

പി.എം ശ്രീയിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് കൂടി പരിശോധിച്ച്, സംഘപരിവാർ അജണ്ടകൾക്ക് കീഴ്പ്പെടാതെ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി വിശദീകരിച്ചു. ചർച്ച അവസാനിച്ചപ്പോഴും രണ്ട് ചോദ്യങ്ങൾളിൽ വ്യക്തത വന്നില്ല. എന്തിനാണ് പദ്ധതിയിൽ ഒപ്പിട്ടതെന്ന് എന്ന് വ്യക്തമാക്കാൻ പ്രതിപക്ഷവും ഇനി മുന്നോട്ടു പോകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാരും തയാറായില്ല. 

ENGLISH SUMMARY:

A heated debate erupted in the Kerala Assembly over the PM SHRI scheme, with the ruling front and opposition exchanging sharp accusations. Education Minister N. Shamsudheen defended the government's position, while Opposition Leader Pinarayi Vijayan accused the state of adopting a contradictory stand. Questions remain over the legality of the MoU, the state's future participation in the scheme, and the political implications of the ongoing controversy.