കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ  കെ.കെ. ലതികയിലേയ്ക്ക്. ചോദ്യം ചെയ്യാനായി കെ.കെ. ലതികയ്ക്ക് നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പിനിടെ സ്ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത കെകെ ലതിക പിന്നീട് പിന്‍വലിച്ചിരുന്നു. 

അതിനിടെ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണന് സ്ക്രീന്‍ഷോട്ട് നല്‍കിയത്  ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയംഗം ജിതിന്‍ ഭാസ്ക്കര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ എസ്ഐടിക്ക് മുമ്പില്‍ റിബേഷ് ഇക്കാര്യം സമ്മതിച്ചു. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ മറ്റ് അഡ്മിന്മാരെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. ഇതിലെ ഒരു അഡ്മിനാണ് ജിതിന്‍. 

KK Latika Under Scrutiny in Screenshot Controversy:

News reports on an investigation into a screenshot case that has reached CPM state committee member and former MLA KK Latika. She will be issued a notice for questioning regarding the screenshot shared on Facebook during the elections, which she later withdrew.