cpm-election

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജാതി സമവാക്യവും എസ്ഐആറും ആണെന്നും ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികൾ അല്ലെന്നും കണ്ടെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. യാഥാർഥ്യം നേതൃത്വം മനസ്സിലാക്കണം എന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ജാതി സമവാക്യം തിരിച്ചടിയായെന്ന് പറയുമ്പോൾ ആഗോള അയ്യപ്പ സംഗമം കാരണം ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും, വെള്ളാപ്പള്ളിയെ തള്ളാത്തത് ന്യൂനപക്ഷ വോട്ടുകൾ ഇല്ലാതാക്കി എന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.

തളിപ്പറമ്പിൽ തിരിച്ചടിയായത് സ്ഥാനാർത്ഥി പാളിയത് കൊണ്ടാണെന്നും പ്രായോഗിക തിരുത്തൽ വേണമെന്നും ചർച്ച ഉയർന്നു. തോൽവിയിൽ കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്നും ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല എന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇതിനെ ആരും അധികം കാര്യമായി ചോദ്യം ചെയ്തില്ല.

അതേസമയം, ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിനെതിരായ പ്രചാരണം വോട്ട് നഷ്ടപ്പെടുത്തി. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തളിപ്പറമ്പിലെ തോല്‍വിയുടെ കാരണത്തില്‍ റിപ്പോര്‍ട്ടിലും മൗനം എന്നാണ് സൂചന. രണ്ടു ദിവസത്തെ സംസ്ഥാന സമിതി ഇന്ന് സമാപിക്കും. തിരുത്തലുകൾ വരുത്താൻ പാർട്ടി പ്ലീനം കൂടണമെന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് മുൻപിൽ സമിതി അവതരിപ്പിച്ചിട്ടില്ല. പ്ലീനം കാര്യത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തേക്കും.

ENGLISH SUMMARY:

The CPI(M) State Committee witnessed intense internal criticism against the State Secretariat's official election review report, which attributed the recent electoral defeat primarily to complex caste equations and specific socio-economic regulations rather than isolated individual failures. Committee members strongly urged the top leadership to look at ground realities, arguing that events like the Global Ayyappa Sangamam alienated Hindu voters while the failure to distance the party from Vellappally Natesan led to a significant loss of minority support. Serious concerns were also raised regarding the setback in Taliparamba, with members directly blaming flawed candidate selection and calling for pragmatic tactical corrections. While the official document structurally emphasized collective responsibility and maintained that there was no overall anti-incumbency sentiment against the state government, many leaders argued that negative media campaigns successfully managed to mislead the public and deplete the party's core vote share. Interestingly, the report maintained a strategic silence on the specific organizational lapses in Taliparamba, a omission that went largely unchallenged during the debate. The two-day state committee meeting concluded on Monday without submitting any formal proposal to hold a special party plenum for corrections, effectively leaving the final decision regarding a plenum to the party's Central Committee.