എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎമ്മിന് തിരിച്ചടി. അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്ടേറ്റ് കോടതി തള്ളി. ഇഡിയെ ആക്രമിച്ചത് അപൂര്‍വമായ കേസെന്നും പ്രതികള്‍ ചെയ്തത് മാധ്യങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് മൂന്ന് ടാനി മറിയം ജോസ് ഉത്തരവില്‍ പരാമര്‍ശിച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നത് ആഭ്യന്തര വകുപ്പിന്‍റെ ആലോചനയിലാണ്. പിണറായി വിജയന്‍റെ വീട് റെയ്ഡു ചെയ്ത ഇഡി സംഘത്തെ ആക്രമിച്ച പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയണ് മജിസ്ട്രേറ്റ് കോടതിയില്‍ കിട്ടിയത്. കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിന്‍റെ വിവരങ്ങള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ നടപടി ക്രമം തെറ്റിച്ചു , ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വാകാര്യ വാഹനം പൊതുമുതല്‍ നശിപ്പിക്കലിന്‍റെ പരിധിയില്‍ വരില്ല തുടങ്ങിയ വാദങ്ങളാണ പ്രതികള്‍ നിരത്തിയത്.
എന്നാല്‍ ഇതൊന്നും നിലനില്‍ക്കില്ലെന്ന അഡീഷണല്‍ പോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയുടെ വാദം കോടി അംഗീകരിച്ചു. ഇഡിയെ ആക്രമച്ചത് അപൂര്‍വമായ കേസ് എന്നാണ് കോടതി പരാമര്‍ശിച്ചിരിക്കുന്നത്. അക്രമം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണെന്നും ഒരു പ്രകോപനവും ഇല്ലാതെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.
പിണറായി വിജയന്‍റെ വീട്ടില്‍ അന്വേഷണത്തിനെത്തിയ ഇഡി സംഘത്തിന് നേരെയുണ്ടായ സിപിഎം ആക്രമണം അതീവഗൗരവമാണെന്ന് വിലയിരുത്തലാണ് പൊലീസ് തലപ്പത്തുള്ളത്. അതിനാല്‍ നിലവില്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് ആഭ്യന്തരവകുപ്പിലെ ആലോചന. ഇതുവരെ 25 പ്രതികളാണ് കേസില്‍ അറസ്റ്റലിയിട്ടുള്ളത്.