സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെതിരെ നടപടി സ്വീകരിച്ച് അടിയന്തര ജില്ല എക്സിക്യൂട്ടീവ്. ജില്ല എക്സിക്യൂട്ടീവ്, ജില്ല കൗൺസിൽ എന്നിവയിൽ നിന്നും ശിവരാമനെ ഒഴിവാക്കും. ഇന്ന് ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
ജില്ലാ കൗൺസിലിൽ അംഗീകരിച്ച ശേഷം തീരുമാനം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് ചെയ്യും. ശിവരാമൻ പാർട്ടി അച്ചടക്കം പാലിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലുൾപ്പെടെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു.
പീരുമേട്ടിലെ സ്ഥാനാർഥിയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ സലിം കുമാറിനെതിരെ രൂക്ഷ വിമർശനം കെ.കെ. ശിവരാമൻ ഉന്നയിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.