കേരളത്തില്‍ വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുന്‍പ് അമേരിക്കയിലും വന്‍ ആഘോഷം. ഇവിടെ പടക്കം പൊട്ടിച്ചാണെങ്കില്‍ അവിടെ പൊട്ടിച്ചത് ഷാംപയ്ന്‍ ആണെന്നു മാത്രം. ന്യൂജഴ്സിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആയിരുന്നു സംഘാടകര്‍. യുഎസിലെ ഐഒസി പ്രസിഡന്റ് മൊഹീന്ദര്‍ സിങ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരള ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള ന്യൂ ജഴ്സി ചാപ്റ്റര്‍ ചെയര്‍മാന്‍ ബിജു വലിയകല്ലിങ്കല്‍പ്രസിഡന്റ് ജയിംസ് ജോര്‍ജ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് നോഹ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ കര്‍ണാടക ഹിമാചല്‍തെലങ്കാന മുഖ്യമന്ത്രിമാര്‍ എത്തിയപ്പോള്‍ ന്യൂജഴ്സിയിലെ ചടങ്ങില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാന്‍ ചാപ്റ്റര്‍ പ്രസിഡന്റുമാരും വി.ഡി.സതീശന്‍ സര്‍ക്കാരിനെ അനുമോദിക്കാനെത്തി.