വെള്ളാപ്പള്ളി നടേശന് ചികിൽസയാണ് വേണ്ടതെന്ന് കെഎം ഷാജി മനോരമ ന്യൂസിനോട്. വെള്ളാപ്പള്ളിയുടെ ബന്ധുക്കൾ ചികിൽസ ലഭ്യമാക്കണം. കെഎം ഷാജി തീവ്രവാദിയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ ജനവിരുദ്ധമായ പ്രസ്താവന തള്ളിയാണ് ജനങ്ങൾ 102 സീറ്റുകൾ യുഡിഎഫിന് നൽകിയത്.  താൻ നിയമസഭയിൽ എത്താതിരിക്കാൻ പിണറായി വിജയൻ പരമാവധി ശ്രമിച്ചു.

അഞ്ചാം മന്ത്രി പദവി നേരത്തെ തന്നെ ലീഗിനു ലഭിച്ചിരുന്നു. എഐസിസി എടുക്കുന്ന തീരുമാനങ്ങൾ ലീഗ് അതേപടി അംഗീകരിക്കുമെന്നും കെഎം ഷാജി പറഞ്ഞു. 

ENGLISH SUMMARY:

KM Shaji stated that Vellappally Natesan requires medical treatment and urged his relatives to ensure he receives it. He was responding to Vellappally's assertion that KM Shaji is a terrorist.