തിര‍​ഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന സീറ്റുകളിലൊന്നായ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയ്ക്കു ജയം. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.

കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് പിഷാരടി കുറിച്ചത്. ‘‘നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർഥിച്ച സുമനസ്സുകൾക്ക്,’’ രമേഷ് പിഷാരടി ഫേസ്‌ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തിൽ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.

വാശിയേറിയ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം രംഗത്തെത്തി. ധർമജൻ ബോൾഗാട്ടി, ടിനി ടോം, മിഥുൻ മാനുവൽ, ശ്വേത മേനോൻ, മോഹൻ ജോസ് തുടങ്ങി നിരവധി താരങ്ങൾ പിഷാരടിക്ക് ആശംസകളുമായെത്തി.

കന്മഷമില്ല കലിപ്പുമില്ലഅണുവോളമില്ല പൊളിവചനംഎൻ്റെ പ്രിയ സുഹൃത്തിന് സർവ്വ നന്മകളും ഈ മുഹൂർത്തത്തിൽ നേരുന്നു.ആദ്യമായാണ് ഒരു സ്ഥാനാർത്ഥി ജയിച്ച് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ചത്. അതു സംഭവിച്ചു.നടൻ മോഹൻ ജോസ് കുറിച്ചു.പ്രിയപ്പെട്ട സഹപ്രവർത്തകൻ പിഷൂന്, ഇനിയങ്ങോട്ട് പാലക്കാടിന്റെ എംഎൽഎ രമേഷ് പിഷാരടിയ്ക്ക്സ്‌നേഹാഭിവാദ്യങ്ങൾഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി മിഥുൻ മാനുവൽ കുറിച്ചു.

ENGLISH SUMMARY:

Ramesh Pisharody has won the Palakkad constituency by a margin of 12,000 votes, defeating Shobha Surendran in a closely contested election. This victory marks his debut electoral success in a prominent constituency.