തൃശൂരില്‍ എല്‍ഡിഎഫ് ആധിപത്യം തുടരുമെന്ന് മനോരമ ന്യൂസ് സി വോട്ടര്‍ എക്സിറ്റ് പോള്‍. ഒന്‍പത് മുതല്‍ 11 സീറ്റുകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയെന്നും രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നും എക്സിറ്റ് പോള്‍. തൃശൂര്‍ മണ്ഡലത്തില്‍ പക്ഷേ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നും നാട്ടിക ഇടതുകോട്ടയായി തുടരുമെന്നുമാണ് എക്സിറ്റ് പോളില്‍ പറയുന്നത്.
പൂരനഗരി യുഡിഎഫിന് കൈ കൊടുക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. രാജന്‍.ജെ.പല്ലനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2021 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ പദ്മജ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്. ആലങ്കോട് ലീലാകൃഷ്ണനാണ് എല്‍ഡിഎഫിനായി മല്‍സരിച്ചത്. 2021ല്‍ സിപിഐയിലെ പി.ബാലചന്ദ്രന്‍ കേവലം 946വോട്ടുകള്‍ക്കാണ് പത്മജയെ തൃശൂരില്‍ തോല്‍പിച്ചത്.
സിറ്റിങ് എംഎല്‍എയായിരുന്ന സി.സി.മുകുന്ദന്‍ പാര്‍ട്ടി വിട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ലെന്നാണ് മനോരമ ന്യൂസ് സി വോട്ടര്‍ എക്സിറ്റ് പോള്‍. ഗീതാഗോപിയിലൂടെ സിപിഐ മണ്ഡലം നിലനിര്‍ത്തും. 2021ലെ തിരഞ്ഞെടുപ്പില്‍ സി.സി.മുകുന്ദന്‍ 28,431 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസിലെ സുനില്‍ ലാലൂര്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
തൃശൂരില്‍ വോട്ട് ഷെയറിലും എല്‍ഡിഎഫിനാണ് മേല്‍കൈ. എല്‍ഡിഎഫ് 40ശതമാനം വോട്ട് നേടുമ്പോള്‍ 38ശതമാനം ശതമാനമാണ് യുഡിഎഫിന് ലഭിക്കുക. എന്‍ഡിഎയ്ക്ക് 16ശതമാനം വോട്ട് ലഭിക്കും.