വേനൽ കടുത്ത് പുഴയിലെ ഒഴുക്കു കുറഞ്ഞതോടെ മലപ്പുറം ആഢ്യൻപാറ ചെറുകിട ജലവൈദ്യുതനിലയത്തിൽ ഉത്പാദനം നിർത്തി വച്ചു.  ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത നിലയത്തിലാണ്  ഉത്പാദനം നിറുത്തി വയ്ക്കാൻ കെ.എസ് ഇ ബി തീരുമാനിച്ചത് കാഞ്ഞിരപുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് ഈ ജലവൈദ്യുത നിലയത്തിലെ ഉത്പാദനം. വേനൽകടുത്തതിനെ തുടർന്ന് കാഞ്ഞിരപുഴ മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെ വറ്റിവരണ്ട സ്ഥിതിയിലാണ്.

വേനൽ മഴ ലഭിച്ചിരുന്നെങ്കിൽ ഇക്കുറി ചരിത്രനേട്ടം കൈവരിച്ചേനെ എന്ന് അധികൃതർ പറയുന്നു.. 2015ലാണ് ജില്ലയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതി അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് കമ്മീഷൻ ചെയ്തത്. 9 ദശലക്ഷം യൂണിറ്റ് പ്രതിവർഷം ഉത്പാദന ലക്ഷ്യമിട്ടാണ് പദ്ധതി തുടക്കം കുറിച്ചത്. ലക്ഷ്യം മറികടന്ന് 2021 - 22 ലാണ് ഏറ്റവും കൂടുതൽ വൈദ്യുതിഇവിടെ നിന്നും ഉത്പാദിപ്പിച്ചത്. രണ്ടാമത്തെ ചരിത്ര ഉത്പാദനം ഇക്കുറി കൈവരിക്കാനായി.  2021ൽ 12 ദശലക്ഷം യൂണിറ്റ് ഉത്പാദനം നടത്തി സർവ്വകലാ റെക്കോർഡിൽ എത്തി. അതിനോടടുത്ത ഉത്പാദനമാണ് ഇക്കുറിയും ഉണ്ടായത്.

11.20 ദശലക്ഷം യൂണിറ്റാണ്ഈ വർഷം ഉത്പാദിപ്പിച്ചത്. കാഞ്ഞിരപുഴയിലെ ജലത്തെ ആശ്രയിച്ചാണ് വൈദ്യുത ഉത്പാദനം. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് നിലയത്തിലുള്ളത്. ജൂൺ മുതൽ ജനുവരി വരെ മൂന്ന് ജനറേറ്ററുകളും ഒരേ സമയം പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലം ലഭിക്കും. ഫെബ്രുവരിമുതൽ മെയ് വരെ സാധാര അര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവർത്തിപ്പിക്കുക. ഈ വർഷം വേനൽ മഴ ചതിച്ചതോടെയാണ് വെള്ളം ഇല്ലാതെ വൈദ്യുത ഉത്പാദനം പൂർണ്ണമായു നിർത്തേണ്ടി വന്നത്.  2015 ൽ പ്രവർത്തനം തുടങ്ങി 2018 ലും 2019 ലുമുണ്ടായ പ്രളയങ്ങളെ തുടർന്ന് വൈദ്യുത നിലയത്തിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന്  അറ്റകുറ്റ പണി നടത്തി 2020 ലാണ് വീണ്ടും വൈദ്യുത ഉത്പാദനം പുന:രാംഭിച്ചത്. കഴിഞ്ഞ 6 വർഷമായി വൈദ്യുത ഉത്പാദനം ഭേദപ്പെട്ട നിലയിൽ നടന്നു വരുന്നുണ്ട്. സബ് എഞ്ചിനിയർമാരായ കെ. പ്രജീഷ്. മെൽവിൻ ആന്റണി എന്നിവർ പറഞ്ഞു. ഒരു യൂണിറ്റിന് 4 രൂപ പ്രകാരം വൈദ്യുത ബോർഡിന് ലാഭം 4.48 കോടി രൂപയാണ്. വയനാട്ടിലെ വെള്ളരിമലയിൽ . നിന്നുമാണ്. കാഞ്ഞിരപുഴ ഒഴുകിയെത്തുന്നത്. വയനാട്ടിലും ഇക്കുറി വേനൽ മഴ കുറഞ്ഞതും കാഞ്ഞിരപുഴ വറ്റിവരളാൻ കാരണമായി.

ENGLISH SUMMARY:

Adyampappara small hydro power plant in Malappuram has halted electricity production due to reduced water flow in the Kanjirapuzha river, a consequence of the severe summer. This decision by KSEB impacts the district's sole small-scale hydroelectric facility, which relies heavily on the river's water levels