തൃക്കരിപ്പൂർ എൽഡിഎഫ് സ്ഥാനാർഥി വി.പി.പി.മുസ്തഫ, യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ, എൻഡിഎ സ്ഥാനാർഥി രവി കുളങ്ങര
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 21 ബൂത്തുകളില്‍ പോളിങ് 90 ശതമാനത്തിന് മുകളിലെന്ന് കണക്കുകള്‍. ഇതോടെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് യുഡിഎഫ്. എന്നാല്‍ ആരോപണം അസംബന്ധമെന്നാണ് എല്‍ഡിഎഫിന്‍റെ വാദം.
കാസര്‍ഗോഡ് ജില്ലയില്‍ 90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നത് ആരെ 30 ബൂത്തുകളിലാണ്. ഇതില്‍ 21 ബൂത്തുകളും തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ്. സിപിഎം ശക്തികേന്ദ്രങ്ങളായ കയ്യൂരിലെ 34,35 ബൂത്തുകളില്‍ പോളിങ് 96 ശതമാനത്തിലുമെത്തി. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് കള്ളവോട്ടാരോപണം യുഡിഎഫ് ഉന്നയിക്കുന്നത്.
തൃക്കരിപ്പൂരില്‍ യുഡിഎഫിന് പുറമെ ബിജെപിയും കള്ളവോട്ട് ആരോപണമുയര്‍ത്തി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിച്ച് ബൂത്തുകളിലെ ക്യാമറ ഹാജരാക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍ മുന്‍പും 90 ശതമാനം പോളിങ് നടന്ന ബൂത്തുകളായതിനാല്‍ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം.