bjp-kit

പാലക്കാട്ട് വോട്ടര്‍ക്ക് എന്‍ഡിഎ പ്രതിനിധികള്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തു. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. എന്‍ഡിഎ പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരാതിയിലാണ് കേസ്.

വോട്ടെടുപ്പിന് തലേന്ന് പാലക്കാട് മണ്ഡലത്തില്‍ ബിജെപിയെ പിടിച്ചുലച്ച് വോട്ടിന് നോട്ട് ആരോപണം. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ വനിതാ പ്രവര്‍ത്തക, വീട്ടിലെത്തി വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശോഭ, ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നു. 

അതേസമയം തൃശൂരിലെ കാച്ചേരി അച്ചാര്‍ കമ്പനിയില്‍ 750 കിറ്റുകള്‍ പിടികൂടി. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയില്‍നിന്നാണ് കിറ്റുകള്‍ പിടിച്ചത്. വിതരണത്തിനായി ബിജെപി എത്തിച്ചതാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. തുടര്‍ന്ന് പൊലീസും തിര‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കിറ്റുകള്‍ പിടികൂടിയതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ കലക്ട്രേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പങ്ക് അന്വേഷിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ടയിലും വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ബിജെപി മണ്ഡലം ഭാരവാഹിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അരുവിത്തറയിലെ വീട്ടില്‍ പണം നല്‍കിയെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.

ENGLISH SUMMARY:

Palakkad voter bribery allegations have led to a police case against NDA representatives. The FIR states an attempt to influence voters with money, with NDA workers named as accused in the Palakkad Town South Police case.