sandeep-warrier-04

തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയർക്ക് നേരെ അതിക്രമം. നീലേശ്വരം നെഹ്റു കോളജിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് സന്ദീപിന്റെ മീഡിയ ടീമിന് നേരെ ആക്രമണം ഉണ്ടായി.

 

തടയാൻ എത്തിയ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിക്കും സന്ദീപ് വാരിയർക്കും പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർ ചികിത്സയിലാണ്. യുഡിഎഫ് പ്രവർത്തകരുടെ  നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

 

അതേസമയം, തന്നെ ആക്രമിച്ചത് ഇളയ ഫാസിസ്റ്റെന്ന് സന്ദീപ് വാര്യര്‍. പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റായിരുന്നു. എസ്എഫ്ഐ ആക്രമണം ക്യാംപസ് ചെങ്കോട്ടയാണെന്ന് പറഞ്ഞാണെന്ന് സന്ദീപ് പറഞ്ഞു. 

ENGLISH SUMMARY:

UDF candidate Sandeep Warrier was allegedly assaulted during an election campaign at Nehru College in Nileshwaram, Kerala. The incident, reportedly involving SFI activists, led to injuries to the candidate and his team, sparking political tensions in the region. Following the clash, multiple individuals were hospitalized, and UDF workers staged protest marches in Thrikkarippur demanding action. Warrier strongly criticized the attackers, calling them “fascists” and accusing student groups of turning campuses into political strongholds. The incident adds to the growing list of campus-related political clashes in Kerala, raising concerns over student politics and election-time violence.