തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാറിനെതിരെ ആരോപണവുമായി മോഡല്‍ ഷിയാസ് കരീം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലിന് പണം നല്‍കിയിട്ടുണ്ടെന്നും ഇത് 100 ശതമാനം ഉറപ്പായ കാര്യമാണെന്നുമാണ് ഷിയാസ് കരീം പറഞ്ഞത്. ആറു കോടി രൂപവരെ കിട്ടിയുണ്ടാകുമെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് ഓണ്‍ലൈന്‍ മാധ്യമങ്ങളോടായി പറഞ്ഞു.
''അഞ്ചാറ് കോടി കിട്ടിയിട്ടുണ്ടാകും. ജയിക്കാനല്ല ഇവരൊന്നും മത്സരിക്കുന്നത്. കുറച്ച് വോട്ട് മറിക്കും. അഞ്ചു കോടി ഉണ്ടാക്കും. പൈസ കിട്ടിയിട്ടുണ്ട്, അത് ഉറപ്പാണ്'' എന്നിങ്ങനെയാണ് ആരോപണങ്ങള്‍. വ്യക്തിയെന്ന നിലയില്‍ അഖിലിനോട് താല്‍പര്യമില്ലെന്നും ഷിയാസ് പറഞ്ഞു. ''രാഷ്ട്രീയത്തില്‍ നാട്ടില്‍ ബന്ധമുള്ളയാള്‍ നില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടി നോക്കാതെ ഇഷ്ടം കൊണ്ട് വോട്ട് ചെയ്യും. അഖിലിന് എല്ലാവരോടും പുച്ഛമാണ്. അയാള്‍ പറയുന്നത് എല്ലാം ശരിയാമെന്ന് പറഞ്ഞ് അംഗീകരിക്കാനാകില്ല'', ഷിയാസ് പറഞ്ഞു.
രമേഷ് പിഷാരടി സുഹൃത്താണ്, സഹപ്രവര്‍ത്തകനാണ്. ജയിച്ചാല്‍ സന്തോഷമെന്നും ഷിയാസ് പറഞ്ഞു. അഖില്‍ മാരാരും പിഷാരടിയും തമ്മിലുണ്ടായ വാക്‌പോരിലും ഷിയാസ് അഖിലിനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ തന്നെ അഖിലും ഷിയാസും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. ഷിയാസ് സ്വന്തം ഉമ്മയെ അടിച്ചു പുറത്താക്കി എന്ന് അഖിൽ മാരാര്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി അഖിലിനെ 'പേപ്പട്ടി' എന്നാണ് ഷിയാസ് അധിക്ഷേപിച്ചത്.