വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനകളെ തള്ളിപ്പഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടു പിടിക്കുകയാണെന്ന് ബേബി ആരോപിച്ചു
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവനകൾ ലീഗിനെ മാത്രം ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ഒഴിഞ്ഞ സിപിഎമ്മാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരുത്തിന് ഒരുങ്ങുന്നത്. വെളളാപ്പള്ളിയുടെ പ്രസ്താവനകൾ ആ പദവിയിലിരുന്ന് പറയാവുന്നതല്ലെന്ന് എം എ ബേബി പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ അന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു. എന്നാൽ മാധ്യമങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമുള്ള ദുർബലമായ പ്രസ്താവനയായിരുന്നു അന്ന് സിപിഎം ഇറക്കിയത്. ആ പ്രസ്താവനയ്ക്ക് ശേഷമാണ് വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിമുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് എത്തിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ മലപ്പുറത്തെ ഉദ്ദേശിച്ചല്ലെന്നും ലക്ഷ്യമിട്ടത് മുസ്ലിം ലീഗിനെ ആണെന്നും പറഞ്ഞ് ഒഴിയാനാണ് മുഖ്യമന്ത്രി അന്ന് ശ്രമിച്ചത്.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് യാദൃശ്ചികമാണന്നും അന്ന് കാറിൽ കയറ്റിയില്ലെങ്കിൽ അത് മറ്റൊരു വിവാദം ആവുകയായിരുന്നുവെന്നും എം എ ബേബി അദ്ദേഹം പറഞ്ഞു.