രേവന്ത് റെഡ്ഡി നേമത്ത്
എനിക്ക് ഒരേഒരു കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, ‘നീ പോ മോനേ...ദിനേശാ...നോ, നീ പോ മോനേ..വിജയന്‍’– തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേമത്ത് കത്തിക്കയറിയപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടക്കയ്യടി. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്‍റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറയുന്നു.
അതേസമയം പിണറായി വിജയനിലൂടെ കേരളത്തെ തട്ടിയെടുക്കാൻ നരേന്ദ്രമോദി ശ്രമിക്കുന്നുവെന്നും രേവന്ത് റെഡ്ഡി. മോദിയും പിണറായിയും സഹോദരൻമാരാണ്. നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ എസ്. ശബരീനാഥന് വോട്ടഭ്യർഥിച്ചുള്ള റോഡ് ഷോ ആവേശം നിറച്ചതായിരുന്നു.