ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. ഗുരുവായൂരിലെ മുൻ എംഎൽഎമാരുടെ പേരുകൾ പറഞ്ഞാണ് ഫ്ളക്സ് . വർഗീയത പറയുന്നതിന് എതിരെ LDF , UDF സ്ഥാനാർഥികൾ രംഗത്തു വന്നു.
ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് ഇവിടെ മത്സരിച്ച് വിജയിക്കുന്നതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഗുരുവായൂരിൽ വോട്ടർമാർക്ക് വേണ്ടത് മതമല്ല, ഗ്യാസാണെന്നാണ് അക്ബറിന്റെ മറുപടി. ഗുരുവായൂരിന്‍റെ മണ്ണിൽ വർഗീയതയുടെ വിത്ത് വിതക്കുകയാണ് ഗോപാലകൃഷ്ണനെന്ന് യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു.
ഗോപാലകൃഷ്ണന്റെ ആദ്യ പ്രസ്താവനക്കെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു . തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേസ് റജിസ്റ്റർ ചെയ്തു. നിയമനടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും വിവാദ ഫ്ലക്സ്.