pinarayi-vijayan-031

ഇടതുപക്ഷത്തിന്‍റെ കരുത്ത് വാര്‍ത്താസമ്മേളന വേദികളിലെ ശബ്ദങ്ങളില്‍ അല്ലെന്നും ജനഹൃദയങ്ങളില്‍  പതിഞ്ഞ വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. കേരളത്തിന്‍റെ മണ്ണിനൊരു പ്രത്യേകതയുണ്ടെന്നും ഇവിടെ ആര്‍ക്കും സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും മുഖ്യമന്ത്രി കുറിച്ചു. അണികളുടെ ആത്മാര്‍ഥതയാണ് പോരാട്ടത്തിന്‍റെ അടിസ്ഥാനമെന്നും പക്ഷേ സത്യത്തിന് ചിറക് നല്‍കുന്നത് അടുത്തും അകലെയുമായുള്ള അണികളാണെന്നും കുറിപ്പില്‍ പറയുന്നു. സത്യമാണ് നമ്മുടെ ശബ്ദം. ജനങ്ങളുടെ വഴിയാണ് നമ്മുടെ വഴിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അതേസമയം, കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം പകരാന്‍ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരും  കോഴിക്കോടുമെത്തും. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഹെലികോപ്റ്റർ മാർഗ്ഗം കണ്ണൂരിലേക്ക് തിരിക്കും. 10 മണിക്ക് പൊലീസ് മൈതാനിയിൽ നടക്കുന്ന UDF പ്രചാരണ യോഗത്തിൽ രാഹുൽ സംസാരിക്കും. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും UDF സ്ഥാനാര്‍ഥികളും യോഗത്തിൽ പങ്കെടുക്കും. ശേഷം കോഴിക്കോട്ടേക്ക് തിരിക്കുന്ന രാഹുല്‍ കല്ലാച്ചിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. പേരാമ്പ്രയിലെ പരിപാടിക്ക് ശേഷം  ബാലുശേരി മുതൽ നന്മണ്ട വരെ ഗ്യാരണ്ടി ബസ് യാത്ര നടത്തും. വൈകിട്ട് കൊലിയാണ്ടിയിൽ റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുൽ പങ്കെടുക്കും. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan shared a powerful Facebook post stating that LDF's strength lies in the hearts of the people, not in press conferences. He urged supporters not to remain silent against lies. Meanwhile, Rahul Gandhi arrives in Kannur and Kozhikode today for massive UDF rallies and a 'Guarantee Bus Yatra' from Balussery to Nanminda, intensifying the 2026 Assembly Election battle.