പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ ശബരിമലയെ മറന്നുവെന്നും അയ്യപ്പന്‍റെ സ്വര്‍ണം കട്ട ഇടതുനേതാക്കളെ മറന്നുവെന്നും രാഹുല്‍ ഗാന്ധി.വലിയ അഴിമതിയാണ് എല്‍ഡിഎഫ് നടത്തുന്നത്. എല്‍ഡിഎഫും ബിജെപിയും കോര്‍പറേറ്റുകള്‍ക്കൊപ്പമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും രാഹുല്‍ ഗാന്ധി അടൂരില്‍ പറഞ്ഞു. പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദിയാണെന്നും അഴിമതിയുള്ളത് കൊണ്ടാണ് മോദിക്ക് അദ്ദേഹം കീഴ്പ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി വന്‍കിട വ്യവസായികള്‍ക്കായി എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെയുള്ള കുത്തകളുമായി ബന്ധം സ്ഥാപിക്കാനാണ് കേരളത്തിലെ ഇടതുപക്ഷം താല്‍പര്യപ്പെടുന്നത്. തൊഴിലാളി സംരക്ഷണം സര്‍ക്കാരിന്‍റെ അജന്‍ഡയില്‍ പോലുമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.