kummanam

ആറന്‍മുളയില്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തില്‍ മുന്നേറി ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇത്രയും കാലം ഭരിച്ച ഇടത് വലത് മുന്നണികള്‍ക്ക് ഇനി വോട്ട് തേടാന്‍ അവകാശമില്ല എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറന്‍മുളയെ ഒരു മുന്നണിയും കാര്യമായി പരിഗണിച്ചിട്ടില്ല എന്നും കുമ്മനം ആരോപിച്ചു.

വിവിധ പഞ്ചായത്തുകളിലെ ഉള്‍ഗ്രാമങ്ങളിലെ സ്വീകരണം ആറന്‍മുള ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി. ആരതി ഉഴിഞ്ഞ് യോഗങ്ങളിലേക്ക് സ്വീകരണം. ചെറിയ സദസിന് മുന്നില്‍ ചെറിയ പ്രസംഗം. ഇതാണ് കുമ്മനത്തിന്‍റെ ഇപ്പോഴത്തെ പ്രചാരണം. ഒരുമുന്നണിക്കും ഇനി വികസനം പറയാന്‍ അവകാശം ഇല്ലെന്നും ഇതുവരെ തന്ന സമയം എങ്ങനെ വിനിയോഗിച്ചു എന്നും കുമ്മനം ചോദിച്ചു.

ഇത്രയേറെ ആഘോഷങ്ങളും ക്ഷേത്ര ടൂറിസം സാധ്യതയുണ്ടായിട്ടും മാറി മാറി ഭരിച്ചവര്‍ ആറന്‍മുളയില്‍ ഒന്നും ചെയ്തില്ല. പമ്പയില്‍ നിന്ന് കിട്ടിയ പ്രാചീന ശില്‍പങ്ങള്‍ പോലും എവിടെയെന്ന് അറിയില്ല. ഫലപ്രദമായി ഗവേഷത്തെ ഉപയോഗിക്കുന്നി്ല്ല. വിവിധ പഞ്ചായത്തുകളിലെ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരണ യോഗങ്ങള്‍ തുടങ്ങും. സ്ഥാനാര്‍ഥിയായി കുമ്മനം വന്നതോടെ ബിജെപി സംഘടനാ സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നു എന്ന് നേതാക്കള്‍ പറയുന്നു.

ENGLISH SUMMARY:

Kummanam Rajasekharan, the BJP candidate in Aranmula, is leading the campaign in the villages with unique strategies. He criticizes the ruling Left and Right fronts for neglecting Aranmula's development and questions their right to seek votes after years in power.