ansalan-neyyattinkara

TOPICS COVERED

തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് പിന്നില്‍ ഒറ്റപേര്. സിറ്റിംഗ് എംഎല്‍എ കെ.ആന്‍സലന്‍. 2012ല്‍ ശെല്‍വരാജിന്‍റെ കൂറുമാറ്റത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട മണ്ഡലം 2016ല്‍ ആന്‍സലന്‍ ഇടത് മുന്നണിക്കായി തിരിച്ചുപിടിച്ചു. 2021ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്തി. ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ആന്‍സലന്‍റെ ജനപ്രീതി തുണക്കുമെന്ന വിശ്വാസത്തിലാണ് ഇടത് മുന്നണി. 

പത്ത് വര്‍ഷത്തെ ഭരണത്തിനെതിരായ വികാരം വോട്ടായാല്‍ യുഡിഎഫ് അനായാസം ജയിച്ച് കയറേണ്ട മണ്ഡലമാണ് നെയ്യാറ്റിന്‍കര. പക്ഷെ, ഭരണത്തിനെതിരെ അഭിപ്രായമുള്ളവര്‍ പോലും വോട്ട് ആര്‍ക്കെന്ന ചോദ്യത്തിന് ആന്‍സലന്‍ എന്ന ഉത്തരം നല്‍കുന്നു. ഇതാണ് നെയ്യാറ്റിന്‍കര മണ്ഡലം നിലനിര്‍ത്താമെന്ന ഇടത് പ്രതീക്ഷയുടെ അടിസ്ഥാനം. തനിക്കെതിരെ മാത്രമല്ല സര്‍ക്കാരിനെതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ വികാരമില്ലെന്ന് ആന്‍സലന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയാല്‍ ലീഡ് യുഡിഎഫിനാണ്. എതിരാളിയായ യുഡിഎഫ് മുതിര്‍ന്ന നേതാവ് എന്‍.ശക്തനാണെന്നതും ഇത്തവണ മത്സരം അപ്രവചനീയമാക്കുന്നുണ്ട്. എങ്കിലും ആന്‍സലന്‍റെ ജനപ്രീതി കരകടത്തും എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

ENGLISH SUMMARY:

K. Ansalan is the key figure behind the Left Democratic Front's (LDF) victory hopes in the Neyyattinkara constituency. His sustained popularity despite adverse conditions is the bedrock of the LDF's confidence in retaining the seat, even among voters who might have reservations about the government.