തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാരഡി ഗാനം ആലപിച്ച റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ പരാതി. 'പോറ്റിയേ കേറ്റിയേ' എന്ന് തുടങ്ങുന്ന ഗാനം പ്രചരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് കുഴിക്കാലയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.  പഴകുളം മധുവിനെതിരെ പരാതി നൽകിയ പ്രസാദ് കുഴിക്കാല മുൻപും ‘പോറ്റിയേ കേറ്റിയേ’ ഗാനത്തിനെതിരെ രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ്.  

ENGLISH SUMMARY:

Pazhakulam Madhu complaint has been filed against the UDF candidate from Ranni for singing a parody song during the election campaign. This complaint highlights a potential violation of election rules concerning the promotion of the song starting with 'Pottye Kettiye'.