mallikarjun

TOPICS COVERED

സിപിഎം-ബി.ജെ.പി ഡീല്‍ ആരോപണം സജീവമാക്കി രാഹുല്‍ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും. കേരളത്തില്‍ സിപിഎമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള സി.ജെ.പി. സഖ്യമാണ് മത്സരംഗത്തെന്ന് മല്ലികാര്‍ജുന ഖര്‍ഗെയും രാഹുല്‍ഗാന്ധിയും ആരോപിച്ചു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗാരന്റികള്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുമെന്നും കോഴിക്കോട് കടപ്പുറത്തെ യു.ഡി.എഫ് റാലിയില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. 

ബി.ജെ.പിയെയും ഇടതിനെയും കടന്നാക്രമിച്ചാണു ഖര്‍ഗെ തുടങ്ങിയത്. പലമണ്ഡലങ്ങളിലും ബി.ജെ.പി മത്സരിക്കുന്നതു പോലും സിപിഎമ്മിനെ ജയിപ്പിക്കാനാണ്.

നാഷണല്‍ ഹെറാല്‍ഡ് കേസില്‍ അഞ്ചുതവണ ഇ.‍ഡി. ചോദ്യം ചെയ്തതും ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ ചോദ്യം ചെയ്യാത്തതും ചൂണ്ടുകാണിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ സി.ജെ.പി ആരോപണം. സൗജന്യ ബസ് യാത്രയും 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുമടക്കം അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതിനു പുറമെ  അധികാരത്തിലെത്തിയാല്‍ ഫിഫാ നിലരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കുമെന്നും ഉറപ്പുനല്‍‌കി. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം തലവന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി  ഉറുദു കവിത  ചൊല്ലിയാണ് അണികളെ കയ്യിലെടുത്തത്.

ENGLISH SUMMARY:

CPM and BJP deal allegations are being actively promoted by national leaders including Rahul Gandhi. The Congress leaders are repeating their assurance at the UDF rally in Kozhikode that the five guarantees announced by Rahul Gandhi will be implemented if UDF comes to power.