തീപാറും പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ഡീൽ ആരോപണം കത്തിച്ച് മുന്നണികൾ. കെ.മുരളീധരന് മറുപടിയായി കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഡീൽ എന്ന് വി.കെ.പ്രശാന്ത് ആരോപിച്ചു. മുരളീധരനും പ്രശാന്തും പരാജയഭീതിയിൽ അസംബന്ധം പ്രചരിപ്പിക്കുകയാണെന്ന് ആർ. ശ്രീലേഖ. ശക്തമായ ത്രികോണ മത്സരം നടക്കേണ്ട ഹോട്ട്സീറ്റ് ആണ് വട്ടിയൂർക്കാവ്. ഇവിടെ ബി.ജെ.പി കൌൺസിലർമാർ വി.കെ.പ്രശാന്തിന് വേണ്ടി വോട്ട് പിടിക്കുകയാണെന്ന് കെ.മുരളീധരൻ ആരോപിച്ചതോടെയാണ് വട്ടിയൂർക്കാവിലം ഡീൽ കത്തിയത്.
മുരളിക്ക് പരാജയഭീതിയാണെന്ന പറഞ്ഞ വികെ. പ്രശാന്ത് ഡീൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ആരോപിച്ചു. ഡീൽ ആരോപണം അങ്ങോട്ടും ഇങ്ങോട്ടും ആരോപിച്ച മുരളിയും പ്രശാന്തും ഒരുകാര്യത്തിൽ യോജിച്ചു. എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ പ്രചാരണത്തിൽ എവിടെയുമില്ല. മുരളീധരനും പ്രശാന്തും പരാജയഭീതിയിൽ അസംബന്ധം പ്രചരിപ്പിക്കുകയാണെന്നും ആർ. ശ്രീലേഖ പറഞ്ഞു.
ഡീലും നോ ഡീലും കത്തിപടർന്നിരിക്കെ, തിരഞ്ഞെടുപ്പ് ഫലം വന്നാലും വട്ടിയൂർക്കാവിന്റെ വോട്ടുകണക്ക് ചൂടേറും ചർച്ചയാകും.