സി.പി.എം – ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . ഭയത്തില്‍ നിന്ന് ഉടലെടുത്ത ആരോപണമാണിതെന്ന് രാജീവ് മനോരമന്യൂസിനോട് പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്ന ആരോപണം കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലും കോണ്‍ഗ്രസ്  ഉയര്‍ത്തിയതാണെന്ന് രാജീവ് പറഞ്ഞു.

 

Also Read: 100 സീറ്റെന്ന വാശി വേണ്ട, 85 കിട്ടിയാലും ഭരിക്കാമല്ലോ: ശശി തരൂര്‍

നാമനിര്‍ദേശ പ്രത്രികാ സമര്‍പ്പണം കഴിഞ്ഞ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ചിത്രം വ്യക്തമായതിന് പിന്നാലെ ചൂടുപിടിക്കുകയാണ് ഡീല്‍ ആരോപണം. പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട്, റാന്നി, കോന്നി മണ്ഡലങ്ങളില്‍ സിപിഎം–ബിജെപി ഡീല്‍ എന്നാണ് വി.ഡി.സതീശന്റെ ആരോപണം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സംയുക്ത നീക്കമെന്ന പ്രതിപക്ഷനേതാവിന്റെ  ആരോപണം കോണ്‍ഗ്രസ് നേതാക്കളെല്ലാം ഏറ്റെടുത്തു. ഇതോടെ ഡീല്‍ ഓര്‍ നോ ഡീല്‍ ഈ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിവാദമാവുകയാണ്

 

പാലക്കാട് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സിപിഎം നിര്‍ത്തിയെന്നതാണ് സതീശന്‍ ആദ്യം ചൂണ്ടിക്കാട്ടിയത്. തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയപോലെയുള്ള തന്ത്രം സിപിഎം പയറ്റുന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ശബരിമലയുടെ സ്വാധീന മേഖലയായ റാന്നിയില്‍ ട്വന്റി ട്വന്റിയും കോന്നിയില്‍ ബിഡിജെഎസുമാണ് മല്‍സരിക്കുന്നത്. ഇതും ഡീലിന്റെ ഭാഗമാണെന്നാണ് ആരോപണം

ENGLISH SUMMARY:

The CPM-BJP deal allegation stems from fear, according to Rajeev Chandrasekhar, who dismissed the Congress's claims. He stated that the accusation of not fully disclosing assets in nomination papers was previously raised by Congress in the last election.