ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച് അഘോരി സന്യാസി. നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയ രാജീവ് ചന്ദ്രശേഖറിന്‍റെ അടുത്തേയ്ക്ക് കാറില്‍ എത്തുകയായിരുന്നു ഒരു അഘോരിയും മറ്റ് രണ്ട് സന്യാസിമാരും. രാജീവ് ചന്ദ്രശേഖറെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
കാശിയില്‍ തപസിലായിരുന്നുവെന്നും ബിജെപി സ്ഥാനാര്‍ഥികളെ ആശീര്‍വദിക്കാന്‍ യോഗി ആദിത്യനാഥ് പറഞ്ഞു വിട്ടു എന്നുമായിരുന്നു സന്യാസിമാരുടെ മറുപടി. ഒപ്പം നടക്കാന്‍ ശ്രമിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നവരും പ്രോത്സാഹിപ്പിച്ചില്ല.