മന്ത്രി എ കെ ശശീന്ദ്രനടക്കം അര ഡസനോളം സ്ഥാനാർത്ഥികളാണ് ഇന്ന് മലബാറിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. സൂപ്പർ പോരാട്ടം നടക്കുന്ന ബേപ്പൂർ, പേരാമ്പ്ര മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളായ പി വി അൻവറും ഫാത്തിമ തഹ്ലിയെയും പത്രിക സമർപ്പിച്ചു. സിപിഎം വിട്ട് സ്വതന്ത്രരായി മത്സരിക്കുന്ന ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പത്രിക സമർപ്പണം നടത്തി.

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന ബേപ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷവും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി വി അൻവർ. എൻ സി പി നേതൃത്വം ആദ്യം ഇടത്തെങ്കിലും പ്രചാരണത്തിൽ എ കെ ശശീന്ദ്രനൊപ്പമുണ്ട് പാർട്ടി, പത്രിക സമർപ്പണത്തിൽ മുക്കം മുഹമ്മദടക്കം എത്തി. കൊടുവള്ളിയിൽ പി കെ ഫിറോസും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും പത്രിക നൽകി. തളിപറമ്പിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ഇന്നും എം വി ഗോവിന്ദനെ ടി കെ ഗോവിന്ദൻ വെറുതെ വിട്ടില്ല. പയ്യന്നൂരിലെ യു ഡി എഫ് സ്വതത്രൻ വി കുഞ്ഞികൃഷ്ണനും പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണനും കാസർകോട് എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനിയും പത്രിക നൽകി.

ENGLISH SUMMARY:

Kerala Assembly Elections are underway with numerous candidates filing their nominations across Malabar constituencies. Key figures like Minister A K Saseendran and candidates from key seats such as Beypore and Perambra have submitted their papers.