മട്ടന്നൂരിന് പകരം പേരാവൂരില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് നീതികേടാണെന്ന വാദം തള്ളി കെകെ ഷൈജല. നീതികേടല്ല പരിഗണനയാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത് . എല്ലാകാലത്തും തനിക്ക് ആ പരിഗണന കിട്ടിയിട്ടുണ്ട് . 1996ല്‍ കൂത്തുപറമ്പിൽ മല്‍സരിക്കാൻ പിണറായി വിജയൻ തനിക്കുവേണ്ടി മാറിത്തരുകയായിരുന്നുവെന്ന് കെ.കെ. ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. ഇത്തവണയും തനിക്ക് പാർട്ടി വ്യവസ്ഥകളിൽ ഇളവ് തന്നു. പാർട്ടി തന്നോട് അനീതി കാണിച്ചുവെന്ന പ്രചരണം തെറ്റ്. 96 ൽ പിണറായി കൂത്തുപറമ്പിന് പകരം പയ്യന്നൂരിൽ മല്‍സരിച്ചു. നീതികേട് അല്ല പകരം പരിഗണനയാണ് പാർട്ടി തന്നോട് കാണിച്ചതെന്നും ശൈലജ പറഞ്ഞു.
ഇത്തവണ മത്സരിക്കാൻ താൻ സന്നദ്ധയാണോ എന്നാണ് പാർട്ടി ചോദിച്ചതെന്ന് കെ.കെ. ശൈലജ. പാർട്ടി ആവശ്യപ്പെട്ടപ്പോൾ സമ്മതിച്ചു. ടേം വ്യവസ്ഥ പ്രകാരം കണ്ണൂരിൽ തനിക്കും സ്പീക്കർ എ.എൻ.ഷംസീറിനും മത്സരിക്കാൻ കഴിയുമായിരുന്നില്ല. വ്യവസ്ഥയിൽ ഇളവ് തന്നതിനാലാണ് പേരാവൂർ പിടിച്ചെടുക്കാൻ മത്സരത്തിനിറങ്ങിയത് എന്നും ഷൈലജ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ ഇനി പതിനെട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പോരാട്ടം അവസാന ലാപ്പിലേക്ക്. പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞികൃഷ്ണനും
തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.ഗോവിന്ദനും നാമനിർദ്ദേശപത്രിക സമര്‍പ്പിച്ചു. പറവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് കാൽനടയായി പ്രവർത്തകരോടൊപ്പമെത്തിയായിരുന്നു പ്രതിപക്ഷനേതാവ് പത്രിക സമര്‍പ്പിച്ചത്.
എലത്തൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് ഡപ്യൂട്ടി കലക്ടർ പി എം സനീറ മുമ്പാകെ പത്രിക സമർപ്പിച്ചു. നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ.അനിൽ പത്രിക സമർപ്പിച്ചു.ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം അനുവദിച്ചിട്ടുള്ളത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടായിരിക്കും.