കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ  വെളുപ്പെടുത്തലുമായി അടൂർ പ്രകാശ് എം.പി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോന്നിയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അടൂര്‍ പ്രകാശ് സംസാരിക്കുന്നതിനിടെയാണ് മറിയ ഉമ്മന്‍ വേദിയിലേക്ക് വന്നത്. ഈ സമയത്താണ് മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി കൊണ്ടുവരാൻ ആലോചനകൾ നടന്നിരുന്നു. എന്നാൽ തലവിധി മറ്റൊന്നായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞത്.  

ENGLISH SUMMARY:

UDF's Konni candidate Sateesh Kochuparambil's election convention featured a surprising revelation from MP Aduur Prakash. He disclosed that late Chief Minister Oommen Chandy's daughter, Mariyam Oommen, was considered as a potential candidate for Konni.