കടുത്ത വര്‍ഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണൻ. അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്‍റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ലെന്നും  ബി.ഗോപാലകൃഷ്‌ണൻ പറയുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി ഫെയ്സ്ബുക്കില്‍ ഇട്ട വിഡിയോയിലാണ് ഈ  പരാമര്‍ശങ്ങളുള്ളത്. 

‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പന്‍റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്‍റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു MLA ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല.

തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തിൽ നിന്ന്  സ്ഥാനാർഥി ഇല്ല. എന്താല്ലേ... മതേതര കേരളം. ഗുരുവായൂരിന്‍റെ പവിത്രമായ ഭൂമിയിൽ നിന്ന് അമ്പലം കൊള്ളക്കാരെയും വർഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്’ ഗോപാലകൃഷ്‌ണൻ പറയുന്നു. 

ENGLISH SUMMARY:

B. Gopalakrishnan, the NDA candidate for Guruvayoor, has been accused of engaging in severe religious propaganda. He claims that a Hindu MLA has not been elected from Guruvayoor for half a century and that neither the left nor the right parties are fielding Hindu candidates, despite 48% of the population being Hindu.