ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിന് പിന്നാലെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫെസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിനുവിന്റെ രൂക്ഷ വിമര്‍ശനം.
അതേ സമയം വി ഡി സതീശനാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും. എന്നാൽ പിന്നീട് എന്തുകൊണ്ട് ഇത് മാറ്റി എന്നറിയില്ലെന്നും. താൻ ഗാന്ധിയെ വിമർശിച്ചത് ആശയപരമായെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
‘പേര് ചർച്ചയായാപ്പോൾ കോൺഗ്രസ് നേതാക്കൾ അത് തള്ളിക്കളഞ്ഞില്ല. പ്രാദേശിക എതിർപ്പ് ഇതിന് കാരണമായി എന്ന് കരുതുന്നില്ല. അധികാരത്തിനുവേണ്ടി നടക്കുന്നവരാണ് ഒരു സമൂഹമെന്ന തെറ്റിദ്ധാരണ ഉണ്ടായി’ സണ്ണി എം കപിക്കാട് പറഞ്ഞു.