deshiyapatha

ദേശീയപാതയില്‍ കേരളത്തില്‍ നിര്‍മാണം പൂര്‍ത്തിയായ റീച്ചുകള്‍ രാജ്യത്തിന് സമര്‍പ്പിക്കാനായി സംഘടിപ്പിച്ച ചടങ്ങ് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവേദിയാക്കി മാറ്റിയെന്ന് സിപിഎം ആരോപിച്ചു. ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ഭരണകക്ഷി ഉയര്‍ത്തിയത്. ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും വിട്ടുനിന്നു. ദേശീയപാത വികസനകാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത് ന്യായമോ എന്നായിരുന്നു സര്‍വേയില്‍ ഉന്നയിച്ച ചോദ്യം.

ന്യായമല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 53.2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ന്യായമെന്ന് അഭിപ്രായമുള്ളവര്‍ 31.8 ശതമാനം ആണ്. 15 ശതമാനം പേര്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

ദേശീയ പാത വികസനത്തിന്‍റെ ക്രെഡിറ്റ് ആര്‍ക്ക് എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. കേന്ദ്രസര്‍ക്കാരിനെന്നാണ് 32.9 ശതമാനം പേരുടെ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിനാണെന്ന് അഭിപ്രായമുള്ളവരാണ് തൊട്ടുപിന്നില്‍ — 31.3 ശതമാനം. രണ്ടു സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്ന് 24.3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 11.5 ശതമാനം ആളുകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല.

  

മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തത് ന്യായമോ?

ന്യായമാണ്  31.8 %

ന്യായമല്ല 53.2 %

അഭിപ്രായമില്ല 15 %

 

ദേശീയ പാത വികസനത്തിന്‍റെ ക്രെഡിറ്റാര്‍ക്ക്

കേന്ദ്ര സര്‍ക്കാരിന്  32.9 %

സംസ്ഥാന സര്‍ക്കാരിന് 31.3 %

രണ്ടു സര്‍ക്കാരുകള്‍ക്കും 24.3  %

അഭിപ്രായമില്ല 11.5 %

ENGLISH SUMMARY:

The controversy surrounding the national highway inauguration event in Kerala, which was attended by the Prime Minister and sparked political debates. The CPM alleged that the inauguration ceremony was turned into a political platform, and a significant protest arose over the omission of Minister Mohammed Riyas from the guest list.